01:28pm 20 October 2026
NEWS
ജയലക്ഷ്മി സില്‍ക്‌സ് ആറാമത്തെ ഷോറൂം കൊച്ചിയില്‍
21/02/2025  02:26 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ജയലക്ഷ്മി സില്‍ക്‌സ് ആറാമത്തെ ഷോറൂം കൊച്ചിയില്‍

കൊച്ചി: ഇന്ത്യയിലെ പ്രമുഖ റീട്ടെയില്‍ വസ്ത്ര വിപണന ബ്രാന്‍ഡായ ജയലക്ഷ്മി സില്‍ക്സിന്റെ ആറാമത്തേയും കൊച്ചിയിലെ രണ്ടാമത്തെയും ഷോറൂം പാലാരിവട്ടം ബൈപാസില്‍ ഫെബ്രുവരി 22ന് ശനിയാഴ്ച രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 

പാരമ്പര്യത്തിന്റെയും ഉപഭോക്തൃ വിശ്വാസത്തിന്റെയും 77 വര്‍ഷങ്ങള്‍ പിന്നിട്ടാണ് പ്രതിബദ്ധതയുടെ പുതിയ ഘട്ടത്തില്‍ ജയലക്ഷ്മി പ്രവേശിക്കുന്നത്. വിവാഹ വസ്ത്രങ്ങളും ഉത്സവകാല വസ്ത്രങ്ങളും ലഭ്യമായ വിപുലമായ ഷോറൂമില്‍ കേരളത്തിന്റെ സമ്പന്നമായ പാരമ്പര്യവും മനോഹാരിതയും മികവുറ്റ ശില്പനൈപുണ്യവും ഒന്നിച്ചു ചേരുന്നുവെന്ന പ്രത്യേകതയുമുണ്ട്. 

ഇന്ത്യന്‍ നെയ്ത്ത് കലയുടെ മനോഹാരിത സംഗമിക്കുന്ന പുതിയ ഷോറൂമില്‍ പരമ്പരാഗതവും ആധുനികവുമായ വസ്ത്രവൈവിധ്യത്തിന്റെ അത്യുജ്ജ്വല ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. ഉപഭോക്താക്കള്‍ക്കും ഫാഷന്‍ ആസ്വാദകര്‍ക്കും സാരി പ്രേമികള്‍ക്കും മികച്ച ഷോപ്പിംഗ് കേന്ദ്രമായിരിക്കും പുതിയ ജയലക്ഷ്മി. 

സാരികള്‍ മാത്രമല്ല, പുരുഷന്മാരുടേയും കുട്ടികളുടേയും വസ്ത്രങ്ങളും ഇവിടെ ലഭ്യമാകും. കുടുംബത്തിലെ ഏവര്‍ക്കുമൊരുക്കിയ സമ്പൂര്‍ണ്ണ ഷോപ്പിംഗ് അനുഭവം നല്‍കുകയാണ് ലക്ഷ്യം.

'വര്‍ഷങ്ങളായി ഞങ്ങളെ പിന്തുണച്ച എല്ലാ ഉപഭോക്താക്കള്‍ക്കും നന്ദി അര്‍പ്പിക്കുന്നു,' ജയലക്ഷ്മി സില്‍ക്സ് മാനേജിംഗ് ഡയറക്ടര്‍ എന്‍ ഗോവിന്ദന്‍ പറഞ്ഞു. 'പുതിയ ഷോറൂം ഞങ്ങളുടെ ഗുണമേന്മയുടെയും വൈവിധ്യത്തിന്റെയും ഉപഭോക്തൃ സംതൃപ്തിയുടെയും പ്രതീകമാണ്. വിജയകരമായ പാരമ്പര്യം കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള ഞങ്ങളുടെ ശ്രമം തുടരും,' അദ്ദേഹം പറഞ്ഞു. 

1985 മുതല്‍ ജയലക്ഷ്മി സില്‍ക്സ് സ്ത്രീകളെ തൊഴില്‍ രംഗത്തേക്ക് എത്തിക്കുകയും അവരെ ശക്തിപ്പെടുത്തുന്നതിനും പ്രത്യേക പ്രാധാന്യം നല്‍കിയിരുന്നു. ജീവനക്കാരില്‍ 80 ശതമാനം സ്ത്രീകളായതില്‍ അത്യന്തം അഭിമാനമുണ്ടെന്നും  പുതിയ ഷോറൂം കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചും സമൂഹ ഉന്നമനത്തില്‍ സംഭാവന നല്‍കിയും മുന്നേറുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

450-ഓളം ജീവനക്കാരുമായി പുതിയ ഷോറൂമും ജയലക്ഷ്മി സില്‍ക്സിന്റെ കോര്‍പ്പറേറ്റ് ഓഫീസുമാണ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുക. കേരളത്തിന്റെ സാംസ്‌കാരികവും സാമ്പത്തികവുമായ വളര്‍ച്ചയില്‍ സംഭാവന നല്‍കുകയും ഇന്ത്യന്‍ വസ്ത്ര പാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുകയെന്നതിനോടൊപ്പം വിനോദ സഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുകയും ഇന്ത്യയുടെ സമ്പന്നമായ നെയ്ത്ത് പാരമ്പര്യം ലോകത്തിന് മുന്നില്‍ അഭിമാനത്തോടെ അവതരിപ്പിക്കുകയെന്നതും ജയലക്ഷ്മിയുടെ ലക്ഷ്യമാണ്. 

കൊച്ചി, തൃശൂര്‍, കോഴിക്കോട്, തിരുവനന്തപുരം, മംഗളൂരു എന്നിവിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന ജയലക്ഷ്മിയുടെ ഷോറൂമുകള്‍ ഇന്ത്യന്‍ റീട്ടെയില്‍ വസ്ത്ര വ്യവസായത്തില്‍ മഹത്തായ സാന്നിധ്യമാണ്. ആറാമത്തെ ഷോറൂമിന്റെ ഉദ്ഘാടനത്തോടെ പ്രതിബദ്ധതയും പൈതൃകവുമാണ് ജയലക്ഷ്മി ഉയര്‍ത്തിപ്പിടിക്കുന്നത്. 

ജയലക്ഷ്മി സില്‍ക്സ് പ്രതിനിധീകരിക്കുന്ന ചാരുത, പാരമ്പര്യം, വൈവിധ്യം എന്നിവ അനുഭവിക്കാന്‍ എല്ലാവരെയും ഞങ്ങള്‍ ഹൃദയം നിറഞ്ഞ് സ്വാഗതം ചെയ്യുന്നു.

വാർത്താ സമ്മേളനത്തിൽ മാനേജിംഗ് ഡയറക്ടർ ഗോവിന്ദ് കാമത്ത്, ഡയറക്ടർമാരായ നാരായണ കാമത്ത്, സതീഷ് കാമത്ത്, സുജിത്ത് കാമത്ത്, അഭിഷേക്, ഉല്ലാസ് കാമത്ത്, ചീഫ് ഓപറേറ്റിംഗ് എക്സിക്യൂട്ടീവ് ജയ്ദീപ് ഷെട്ടി എന്നിവർ പങ്കെടുത്തു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img